ഒരിക്കൽ ആരും കാണാതെ ഒരു ആശാരിയുടെ പണിപ്പുരയിലൂടെ ഇഴഞ്ഞ് നീങ്ങിയ ഒരു പാമ്പിന് ആശാരിയുടെ വാളിൽ നിന്ന് ചെറുതായി മുറിവേറ്റു...വേദനിക്കുമ്പോൾ തിരിഞ്ഞ് കൊത്തുക എന്ന പാമ്പിന്റെ സ്ഥിരം സ്വഭാവം കാണിച്ചപ്പോൾ വാളിൽ കൊത്തിയതിന്റെ ഫലമായി അതിന്റെ വായിൽ മുറിവ് പറ്റി...
എന്താണ് സംഭവിക്കുന്നത് എന്നത് തിരിച്ചറിയാൻ കഴിയാത്തതിനാൽ ആശാരിയുടെ വാൾ തന്നെ ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച പാമ്പ് ആ വാളിനെ വരിഞ്ഞ് മുറുക്കാൻ തുടങ്ങി...
തന്റെ ശകതിയെല്ലാം ഉപയോഗിച്ച് ശരീരം കൊണ്ട് വാളിനെ വരിഞ്ഞ് മുറുക്കിയ പാമ്പിന് അവസാനം ശരീരം മുറിഞ്ഞ് ചോര വാർന്ന് ജീവൻ നഷ്ടപ്പെട്ടു...
ആരാണ്, എന്താണ്, ആരോടാണ് എന്നെല്ലാം തിരിച്ചറിയാൻ സാധിച്ചിട്ടും...
ക്ഷമിക്കാനും, പൊറുക്കാനും , പൊരുത്തപ്പെടാനും സാധിക്കുമെങ്കിലും...
അറിവില്ലാത്തതിന്റെ പേരിലൊ
അബദ്ധത്തിലൊ
മന: പൂർവ്വം തന്നെയോ...
നമ്മെ വേദനിപ്പിച്ചവരെ
അല്ലെങ്കിൽ അതിന് കാരണക്കാരായവരെ...
തിരിഞ്ഞ് കൊത്താത്ത, വരിഞ്ഞ് മുറുക്കാത്ത എത്ര പേരുണ്ട് നമ്മിൽ..?
പ്രതിരോധത്തിനാണെങ്കിലും വിവേകമോ മാനുഷിക ബുദ്ധിയോ ഇല്ലാത്ത പാമ്പ് അതിന്റെ വായിൽ കൊണ്ട് നടക്കുന്നതിനെ വിഷം എന്നാണ് നമ്മൾ വിളിക്കുന്നത്...
പ്രിയമുള്ളവരെ...
"പക വീട്ടാനുള്ളതല്ല..."
പൊറുക്കാനും, പൊരുത്തപ്പെടാനുമുള്ളതാണ്...
അത് മനസിൽ കൊണ്ട് നടക്കുന്ന കാലത്തോളം ചീഞ്ഞ് നാറുന്നത് നമ്മുടെ മനസ്സും കൂടെയാണ്..!!
പെരുമാറ്റ വൈകൃതങ്ങളുടെ പുഴുക്കുത്തുകള്‍ ഒന്നിനുമീതെ ഒന്നായി ഹൃദയത്തില്‍ നിറയുമ്പോഴാണ് ആളുകള്‍ പരുക്കനാകുന്നതും പ്രവൃത്തിയും പെരുമാറ്റവും ദുഷിക്കുന്നതും...
നല്ല പെരുമാറ്റമാണ് ഏറ്റവും വലിയ ശക്തിയെന്നറിയുക...
സ്വഭാവമാണ് സൗന്ദര്യത്തേക്കാള്‍ മികച്ചത്...
മനുഷ്യത്വമാണ് സമ്പത്തിനേക്കാള്‍ മികച്ചത്...
എന്നാല്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല...
അനുഭവത്തേക്കൾ വലിയൊരു പാഠമില്ല...
ബുദ്ധി കൊണ്ട് പരീക്ഷയിൽ ജയിക്കാം... പക്ഷെ... അനുഭവം കൊണ്ടേ ജീവിതത്തിൽ വിജയിക്കു...
വീണ്ടുവിചാരത്തൊടെ മാത്രം ആഗ്രഹങ്ങളുണ്ടാക്കുക . ചിലപ്പോൾ അവ സഫലമായെന്നിരിക്കും.
No comments:
Post a Comment