വീരശൂരപരാക്രമിയായ രാവണൻ മരണക്കിടക്കയിൽ രാമനോട് ഇങ്ങനെ പറയുകയുണ്ടായി...
അല്ലയോ രാമാ...,
ഞാൻ പല കാര്യങ്ങളിലും അങ്ങയെക്കാൾ ശ്രേഷ്ടനാണ്...
ഞാൻ അങ്ങയെക്കാൾ ഉയർന്ന ജാതിയിൽ പെട്ട ബ്രാന്മണനാണ്...
ഞാൻ വയസ്സിൽ നിന്നെക്കാൾ മൂത്തവനും ആണ്...
എന്റെ കുടുബം നിന്റെ കുടുംബത്തെക്കാൾ വളരെ വലുതാണ്...
എന്റെ കഴിവുകൾ നിന്നെക്കാൾ മികച്ചതാണ്...
നിന്റെ ' കൊട്ടാരം മാത്രം സ്വർണ്ണ നിർമ്മിതമായിരുന്നു...
എന്നാൽ എന്റെ ലങ്ക മുഴുവൻ സ്വർണ്ണ നഗരിയായിരുന്നു...
ഞാൻ ബലത്തിലും... അംഗബലത്തിലും നിന്നേക്കാൾ എത്രയോ മുന്നിലാണ്...
ജ്ഞാനത്തിലും തപോ ശക്തിയിലും ഞാൻ താങ്കളെക്കാൾ എത്രയോ ശ്രേഷ്ഠനാണ്...
എന്നിട്ടും എനിക്ക് അങ്ങേക്ക് മുന്നിൽ തോൽക്കേണ്ടി വന്നു. അതിന് കാരണം ഒന്ന് മാത്രം...
അങ്ങേയുടെ സഹോദരൻ ലക്ഷ്മണൻ ഈ യുദ്ധഭൂമിയിൽ അങ്ങയോടൊപ്പം ഒരു താങ്ങായും തണലായും നിന്നു... ഒരു വൻ വൃക്ഷത്തെപ്പോലെ...
പക്ഷെ എന്റെ സഹോദരൻ, എനിക്കെതിരായും നിന്നു...
സ്വന്തം സഹോദരൻ തണലായ് കൂടെയില്ലെങ്കിൽ വീരശൂരപരാക്രമിയായ രാവണൻ പോലും തോറ്റു പോകുമെങ്കിൽ പിന്നെ നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും...
ഒന്നോർക്കുക...
"മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ട് തന്നെ ഉണ്ടാക്കിയതാണെന്ന സത്യം..."
ബന്ധങ്ങൾ എന്നും നിലനിർത്തുക...
No comments:
Post a Comment