ക്രിസ്തുമസിനു കരോളുമായി ഇറങ്ങുമ്പോൾ അതിൽ ക്രിസ്ത്യനികൾ എത്ര പേർ ഉണ്ടെന്ന് ആരും തിരക്കിയിരുന്നില്ല...
ക്ഷേത്രത്തിൽ മിച്ചം വരുന്ന കടുംപായസം വീതിച്ച് കഴിക്കുമ്പോൾ അതിന്റെ മധുരം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നള്ളു.....
കുട്ടുകാരനെ നിസ്കരിക്കാൻ വിട്ടിട്ട് പുറത്തു കാത്തു നിൽക്കുമ്പോൾ എന്താ ഇവിടെ ? എന്ന് ഒരാളും ചോദിച്ചിട്ടില്ല.......
കാരണം സൗഹൃദങ്ങളിൽ ഒരിക്കലും ജാതിയും മതവും കലർന്നിരുന്നില്ല
അതിനർഥം അതൊന്നും അറിയില്ല എന്നല്ല
വിശ്വാസം വിശ്വാസം ആയും സൗഹൃദം സൗഹൃദം ആയും നില നിർത്താൻ കഴിഞ്ഞു എന്നതുകൊണ്ടാണ്.
ആ ശുദ്ധി ഇനിയും ഈ ഭൂമിയോളം കാലം നിലനിൽക്കും എന്ന ഉറച്ച വിശ്വാസത്തോടെ എന്റെ എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹൃദയും നിറഞ്ഞ
ക്രിസ്സ്‌തുമസ്സ് ആശംസകൾ....
No comments:
Post a Comment