Tuesday, 8 August 2023

ക്വിറ്റ് ഇന്ത്യാ ദിനം

ആഗസ്റ്റ് 9 ക്വിറ്റ്​ ഇന്ത്യ ദിനം..🇮🇳
സ്വാതന്ത്ര്യ ചരിത്രത്തിന്റെ​ സമര കാഹള ദിനം അതി​ന്റെ 80ാം വാർഷികത്തിലേക്കടുക്കുന്നു... ദേശീയ വികാരത്തി​ന്റെ വിദ്യുത് തരംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച 1942 ആഗസ്റ്റിലെ ആ ദിനരാത്രങ്ങൾ ഓരോ ഇന്ത്യക്കാരനും ഹൃദയത്തിൽ സൂക്ഷിച്ചു വെക്കേണ്ടതാണ്..!! ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയർത്തിയ "ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക" എന്ന മുദ്രാവാക്യം രാജ്യമെട്ടാകെ അലയൊലികൾ സൃഷ്ടിച്ചു....  സമരം ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും പടർന്നു... ജവഹർലാൽ നെഹ്റു, കസ്തൂർബ ഗാന്ധി തുടങ്ങി ആയിരക്കണക്കിന് നേതാക്കളെ പൊലീസ് അറസ്​റ്റ്​ ചെയ്തു... നാട്ടിലാകെ ബ്രിട്ടീഷ് പട്ടാളം മദയാനകളെ പോലെ പാഞ്ഞുനടന്നു... നേതൃത്വം നഷ്ടപ്പെട്ട സമരക്കാർ അവർ ശീലിച്ചുപോന്ന നിയമലംഘനം, സത്യഗ്രഹം, ജാഥ നയിക്കൽ, അറസ്​റ്റ്​ വരിക്കൽ എന്നീ സമരമുറകളിലാണ് തുടങ്ങിയത്. എന്നാൽ, പതുക്കെ രംഗം ചൂടുപിടിച്ചു. ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുത്തു, ഒരു അന്തിമ സമരത്തിന് തയാറായതുപോലെ. ഗതാഗതം സ്തംഭിപ്പിച്ചു, വാർത്ത വിനിമയ ശൃംഖല വിച്ഛേദിച്ചു, തീവണ്ടി പാളങ്ങൾ തകർക്കപ്പെട്ടു, റോഡുകൾ പലയിടങ്ങളിലും തടസ്സപ്പെടുത്തി. ഓഫിസുകളിലെ ബ്രിട്ടീഷ് പതാക വലിച്ചുതാഴ്ത്തി കോൺഗ്രസ് പതാക ഉയർത്തി..🇮🇳 ബ്രിട്ടീഷുകാരും വെറുതെയിരുന്നില്ല. അവർ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ തുടങ്ങി. റൈഫിളുകളും യന്ത്രത്തോക്കുകളും പീരങ്കികളും സ്വാതന്ത്ര്യ സമര ഭടന്മാരുടെ നെഞ്ചിലേക്ക് വാശിയോടെ വെടിയുതിർത്തു. ആയിരങ്ങൾ മരിച്ചുവീണു... രാജ്യത്തി​ന്റെ പല ഭാഗങ്ങളിലും കുട്ടികൾ പോലും ആവേശത്തോടെ സമരത്തിൽ പങ്കെടുത്തു... ആഗസ്​റ്റ്​ 10 ന് പട്​ന നഗരത്തിൽ നടന്ന വെടിവയ്പ്പിൽ ഏഴ് ധീര വിദ്യാർഥികളാണ് നാടി​ന്റെ സ്വാതന്ത്ര്യത്തിനായി പിടഞ്ഞു വീണത്... സെക്രട്ടറിയേറ്റിനു മുകളിൽ ദേശീയ പതാക നാട്ടുവാനായ് ഒരു സംഘം വിദ്യാർഥികൾ ​കൈയിൽ ദേശീയ പതാകയുമേന്തി പട്​ന സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി നീങ്ങി. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് 14 റൗണ്ട് വെടിവെച്ചു. ഒമ്പതിലും പത്തിലും പഠിക്കുന്ന ഏഴു കുട്ടികൾ ചോരയിൽ കുളിച്ചുവീണ കാഴ്ച ഹൃദയഭേദകമായിരുന്നു... മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ആ മഹാ സമരത്തിൽ വീരമൃത്യു വരിച്ചവരും, യാതനകൾ നേരിട്ടവരുമായ സമര യോദ്ധാക്കൾക്ക് #സ്മരണാഞ്ജലി.🙏 
#QuitIndiaMovement 🔥
Indian National Congress 💕