Sunday, 24 December 2017
ക്രിസ്തുമസിനു കരോളുമായി ഇറങ്ങുമ്പോൾ അതിൽ ക്രിസ്ത്യനികൾ എത്ര പേർ ഉണ്ടെന്ന് ആരും തിരക്കിയിരുന്നില്ല... ക്ഷേത്രത്തിൽ മിച്ചം വരുന്ന കടുംപായസം വീതിച്ച് കഴിക്കുമ്പോൾ അതിന്റെ മധുരം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നള്ളു..... കുട്ടുകാരനെ നിസ്കരിക്കാൻ വിട്ടിട്ട് പുറത്തു കാത്തു നിൽക്കുമ്പോൾ എന്താ ഇവിടെ ? എന്ന് ഒരാളും ചോദിച്ചിട്ടില്ല....... കാരണം സൗഹൃദങ്ങളിൽ ഒരിക്കലും ജാതിയും മതവും കലർന്നിരുന്നില്ല അതിനർഥം അതൊന്നും അറിയില്ല എന്നല്ല വിശ്വാസം വിശ്വാസം ആയും സൗഹൃദം സൗഹൃദം ആയും നില നിർത്താൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. ആ ശുദ്ധി ഇനിയും ഈ ഭൂമിയോളം കാലം നിലനിൽക്കും എന്ന ഉറച്ച വിശ്വാസത്തോടെ എന്റെ എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹൃദയും നിറഞ്ഞ ക്രിസ്സ്‌തുമസ്സ് ആശംസകൾ....
Wednesday, 20 December 2017
ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ 235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക് ആരില്‍നിന്നു ഈടാക്കി എന്ന് കൂടി അറിയേണ്ടേ!!! മിനിമം ബാലന്‍സായി ആയിരം രൂപ അക്കൌണ്ടില്‍ ഇല്ലാത്ത പാവങ്ങളില്‍ നിന്ന്. ഓരോ ദിവസവും അന്നേക്കുള്ള അരി മേടിക്കാൻ കെൽപില്ലാത്തവനെ കൊണ്ട് (സബ്സിഡി )ഗ്യാസ്, വിദ്യഭ്യാസ, കൃഷി, ആന ചേന മാങ്ങ എന്നൊക്കെ പറഞ് പാവപ്പെട്ടവനെ കൊണ്ട് ബാങ്കിൽ അകൗണ്ട് എടുപ്പിച്ചിട്ട് ലക്ഷങ്ങൾ വരുമാനമുള്ളവന് അവന്റെ നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കാൻ പോലും കെൽപില്ലാത്ത ബാങ്കുകൾ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വാരുന്ന ഈ അവസ്ഥയാ ണ് ...... ഇന്ന് നമ്മൾ കാണുന്ന ക്യാഷ് ലെസ്സ് ഇന്ത്യ... ഇനിയും നമ്മൾ ഇമ്മാതിരി കൊള്ളകൾക്കെതിരിൽ പ്രതികരിക്കാതിരിന്നാൽ വൈകാതെ ഇന്ത്യ സമ്പന്ന രാഷ്ട്രം ആകും എങ്ങനെയെന്നല്ലേ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ടാക്സ് റേറ്റ് ആണ് നമ്മുടെ തിളങ്ങുന്ന ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോഴുള്ളത് 28%. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയിൽ 27%. UK 20. ബംഗ്ലാദേശ് 15. ചൈന 17. റഷ്യ 18. അമേരിക്ക 7.5. ജപ്പാൻ 8. പണ്ടൊരു സിനിമയിൽ പപ്പു പറഞ്ഞതുപോലെ ഇപ്പൊ ശരിയാകും എന്ന് പറയുകയാണ് നമ്മുടെ ഇന്ത്യൻ ഭരണകർത്താക്കൾ. ഇന്ന് അവശ്യസാധനങ്ങളുടെ വിലയും മറ്റെല്ലാ വിലകളും മാനം മുട്ടെ ഉയർന്നു കഴിഞ്ഞപ്പോ പാവം പൊതുജനത്തിനെ സഹായിക്കാൻ ആരുമില്ല എന്ന്സ്ഥി തിയായി. എന്തെങ്കിലും ഒരു എതിർ ശബ്ദം ഉയരുമ്പോൾ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് മറ്റ് പ്രശ്നങ്ങളുണ്ടാക്കും. നമ്മുടെ ശ്രദ്ധ മാറ്റും. ഇൗ അടുത്ത കാലത്ത് നാം കേട്ടതാണ് ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കണമെന്ന്. എന്നാല് സംഭവിച്ചതോ? കേന്ദ്രഗവമെന്റ് അനുയായി ആയ റിലയൻസ് jio കോടികണക്കിന് മൊബൈൽ ഫോണുകളാണ് ചൈനയിൽ നിന്നും വാങ്ങുന്നത്. എന്തിനാണെന്നോ 1500 രൂപ ഡെപ്പോസിറ്റ് മാത്രം വാങ്ങി ഇന്ത്യയെ ഡിജിറ്റൽ ഇന്ത്യയാക്കാൻ. ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഇത്തരക്കാരെ മനസ്സിലാക്കാതെ ആർഷ ഭാരത സംസ്കാരം പറഞ്ഞ് സ്വന്തം വീട്ടിൽ പോലും അത് നടപ്പിലാക്കാൻ ശ്രമിക്കാതെ ജീവിക്കുന്ന ജനങ്ങളെ നിങ്ങൾക്ക് നല്ല നമസ്കാരം. മറ്റൊന്ന് ഇന്ധന വിലയാണ്. ഇന്നലെ അത് 72 രൂപ കഴിഞ്ഞു. ദിനം പ്രതി വില മാറുമ്പോൾ ആരിതൊക്കെ ശ്രദ്ധിക്കാൻ അല്ലേ? ഈ പരിപാടി ഇറക്കിയവരും അത് തന്നെ ഉദ്ദേശിച്ചത് . പത്തോ ഇരുപതോ പൈസ വച്ച് ദിവസം കൂടുമ്പോൾ നമുക്കതൊരു ശീലമാകും.... ജപ്പാനിൽ ഭൂകമ്പം പോലെ. ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ ജനതയ്ക്കും അത്തരമൊരു ദുരന്തം ശീലമാകുവാൻ പോവുകയാണ്. പതിയെപ്പതിയെ .. എന്നാൽ സ്ഥിരമായി വർദ്ധിക്കുന്ന എണ്ണ വില. Mass psychology നല്ലവണ്ണം പഠിച്ച ഏതോ ബുദ്ധിരാക്ഷസന്റെ തലയിൽ വിരിഞ്ഞ തന്ത്രം... വേണ്ടപ്പെട്ടവരുടെ ഒത്താശ കൂടി ആയപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഈ അടുത്ത കാലത്തായി വന്ന GST എന്ന നികുതി എന്തു കൊണ്ട് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ബാധകമാക്കിയില്ല കാരണം പെട്രോളിയം ഉല്പന്നങ്ങളെ GST യുടെ പരിധിയിൽ വരുത്തിയിരുന്നേൽ ഇപ്പോഴുള്ള പെട്രോൾ വിലയുടെ 25ശതമാനത്തോളം വില കുറയുമായിരുന്നു 5 രൂപക്ക് ഫുൾ പ്ലേറ്റ് ചിക്കൻ ബിരിയാണി കിട്ടുന്ന ഏതെങ്കിലും സ്ഥലം ഇന്നീ ലോകത്തുണ്ടോ? ഉണ്ട് ഭായ്.... ഒന്നല്ല രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന് ഇന്ത്യൻ പാർലിമെന്റ് കാന്റീനാണ് പോലും. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനാണല്ലോ എന്ന് കരുതി സഹിക്കാം. രണ്ടാമത്തെ സ്ഥലം 3 പൊതുമേഖലാ എണ്ണക്കമ്പനികളുടെയും മുഴുവൻ ഓഫീസുകളുടെയും കാന്റീനാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് അവിടെയുള്ള ഓരോ ഉദ്യോഗസ്ഥനും ലഭിക്കുന്ന ആനുകൂല്യങ്ങൾ. ധൂർത്തും ആഡംബരങ്ങളും വേറെ . നിങ്ങൾ തീരുമാനിക്കൂ.... ഇവരെ നാം സഹിക്കണോ? എനിക്കെന്ത് ചെയ്യാൻ പറ്റും എന്നാണോ ചിന്ത? പറ്റും. ഈ പ്രശ്നം കൂടുതൽ ആൾക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ചെറിയൊരു ദൌത്യം നാം ഏറ്റെടുത്താൽ മാത്രം മതി. ഒരു കാര്യം ഒരു പാട് പേർ സ്ഥിരമായി ചർച്ച ചെയ്യുമ്പോൾ അത് ഒരു സാമൂഹ്യ പ്രശ്നമായി സമൂഹം അംഗീകരിക്കുകയും പ്രതിവിധികൾ അന്വേഷിക്കുകയും ചെയ്യും. ഇനിയും സമയം വൈകിയിട്ടില്ല...
Tuesday, 19 December 2017
എല്ലാ കൂട്ടുകാരും വിചാരിക്കുന്നു അവർ തിരക്കിലാന്ന് അവർ പരസ്പരം ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി contact ചെയ്യുന്നില്ല.. കാലം പോകുംന്തോറും എല്ലാപേരും ചിന്തിക്കും "അവൻ എന്നെ വിളിക്കട്ടെ എന്ന് " കുറച്ച് കഴിയുമ്പോൾ അവർ ചിന്തിക്കും "എന്തുകൊണ്ട് നമ്മൾ ആദ്യം വിളിക്കണം" ഇവിടെ നിങ്ങളുടെ സ്നേഹം അഹന്ത ആയി മാറുന്നു... അവസാനം ഒരു contact ഉം ഇല്ലാതെ ഓർമ്മ നശിക്കുന്നു അവർ പരസ്പരം മറക്കുന്നു.. ഒരു ദിവസം അവർ കാണുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും അതുകൊണ്ട് നമുക്ക് ഇടക്ക് ബദ്ധപ്പെട്ടൂകൊണ്ടിരിക്കാം.. Miss you my Friend's...
Sunday, 17 December 2017
Wednesday, 13 December 2017
പാവപ്പെട്ട പാർട്ടി അനുഭാവികളെ വരമ്പത്ത് കൂലി കൊടുക്കാൻ പറഞ്ഞു വിടുന്നതിനിടക്ക് ഇടക്കൊക്കെ ഇന്ത്യൻ ചരിത്ര താളുകൾ ഒന്നു മറച്ചു നോക്കിയിരുന്നെങ്കിൽ മനസിലാകുമായിരുന്നു, 1,ഡബ്ല്യുസി. ബാനർജി. 2, ദാദ ഭായ് നവറോജി 3, ബദറുദ്ദീൻ ത്വയ്യബ്ജി 4, ജോർജ് യൂൾ 5, സർ വില്യം വെഡർബേൺ 6, സർ ഫിറോസ്ഷാ മേത്ത. 7, പി.ആനന്ദ ചാർളു. 8, ആൽഫ്രഡ് വെബ്. 9, എസ്.എൻ.ബാനർജി. 10, റഹ്മത്തുള്ള എം.സയാനി. 11, സർ സി.ശങ്കരൻ നായർ. 12, ആനന്ദ് മോഹൻ ബോസ്. 13, ആർ.സി. ദത്ത്. 14, എൻ.ജി.ചന്ദവർകർ. 15, ഡി. ഇ. വാച്ച. 16, ലാൽ മോഹൻ ഘോഷ്. 17, സർ ഹെന്റി ജോൺസ്റ്റെ സ്മാൻ കോട്ടൺ. 18, ഗോപാലകൃഷ്ണ ഗോഖലെ. 19, ഡോക്ടർ റാഷ് ബീഹാരി ഘോഷ്. 20, മദൻ മോഹൻ മാളവ്യ. 21, ബിഷൺ നാരായണൻ ധർ. 22, റാവു ബഹദൂർ രഘുനാഫ് നരസിംഹ മുധോത്കർ. 23, നവാബ് സയ്യദ് മുഹമ്മദ് ബഹദൂർ. 24, ഭൂപേന്ദ്രനാഥ് ബോസ്. 25, ലോഡ്ത്യേന്ദ്ര പ്രസന്ന സിൻഹ. 26, അംബിക ചരൺ മചുംദാർ. 27, ആനി ബസന്റ്. 28, സയ്യദ് ഹസ്സൻ ഇമാം. 29, ലാല ലജ്പത് റായ്. 30, സി.വിജയരാഘവാചാര്യൻ. 31, ചിത്തരഞ്ജൻ ദാസ്. 32, മൗലാനാ അബുൽ കലാം അസാദ്. 33, മൗലാനാ മുഹമ്മദലി ജൗഹർ. 34, മഹാത്മാഗാന്ധി. 35, സരോജിനി നായ്ഡു. 36, എസ്.ശ്രീനിവാസ അയ്യങ്കാർ. 37, ഡോക്ടർ.എം.എ.അൻസാരി. 38, സർദാർ വല്ലഭായ് പട്ടേൽ. 39, ആർ.എൽ.അമൃത് ലാൽ. 40,നൈല്ലെ സെൻ ഗുപ്ത. 41, ഡോ.രാജേന്ദ്രപ്രസാദ്. 42, സുഭാഷ് ചന്ദ്ര ബോസ്. 43, ജെ.പി.കൃബലാനി. 44, പട്ടാഭി സീതരാമയ്യ. 45,പൂരുഷോത്തം ദാസ് ടാൻഡെൻ. 46, യു.എൻ.ധേബർ. 47, എൻ.സഞ്ജീവ റെഡ്ഡി. 48, സി.സഞ്ജീവയ്യ. 49, കെ.കാമരാജ്. 50, എസ്. നിജിലിംഗപ്പ. 51, സി.സുബ്രമഹ്ണ്യൻ. 52, ജഗ്ജീവയ്യ. 53, ശങ്കർ ദയാൽ ശർമ. 54, ഡി.കെ.ബറുവ. 55, ബ്രഹ്മാണന്ദ റെഡ്ഡി. 56,പി.വി.നരസിംഹറാവു. 57, സീതാറാം കേസരി. ഇവരും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ട്മാരായിരുന്നു
Tuesday, 12 December 2017
#ഗോവധം ഇല്ലാതാക്കാൻ ഗോമൂത്രം ലിറ്ററിന് 10 രൂപയ്ക്കും, ചാണകം കിലോ 5 രൂപയ്ക്കും വാങ്ങുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ.! തിരുവനന്തപുരം വളളക്കടവ് സ്വീവേജ് ഫോമിൽ ടൺ കണക്കിന് മനുഷ്യന്റേത് കെട്ടിക്കിടപ്പുണ്ട് അതുകൂടി ഒന്നു വിലനിശ്ചയിച്ച് ഏറ്റെടുത്തു പച്ചയ്ക്ക് വെട്ടിയും തീകൊളുത്തിയും #മനുഷ്യവധം നടത്തുന്നത് ഒന്ന് ഇല്ലാതാക്കാൻ കഴിയുമോ ..?
Monday, 11 December 2017
മോന് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് ഞാനും ചേട്ടനും അവനും കൂടി രണ്ട്റിയാൽ ഷോപ്പിൽ പോയത്...സാധനങ്ങളും വാങ്ങി കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് മോനെടുത്ത ഒരു കാർ കടയിൽ മറന്നുവെച്ചെന്ന് മനസ്സിലായത്..അവനതെടുക്കാനായി ചേട്ടനോടൊപ്പം കടയിലേക്ക് തിരിച്ചു കയറി..... റോഡരുകിൽ നിന്ന എനിക്ക് നേരെയായി അമിതവേഗത്തിൽ ഒരു കാർ പാഞ്ഞടുത്തു.. ഓടിമാറാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല... അപ്പോഴേക്കും ആ കാർ എന്റെ ശരീരത്തെ ഇടിച്ചിട്ടിരുന്നു... ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂം പകുതിമറഞ്ഞ ബോധത്തിലും ഞാൻ അന്വേഷിച്ചത് എന്റെ പൊന്നുമോനെയായിരുന്നു.... അവൻ ചേട്ടനോടൊപ്പം നിൽക്കുന്നതാണ് അവസാനമായി ഞാൻ എന്റെ കണ്ണിൽ കണ്ട കാഴ്ച... പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് നാട്ടിലെ അറിയപ്പെടുന്ന വലിയൊരു ഹോസ്പിറ്റലിലെ ഐസിയു വിലാണ്.. കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ എന്റെ അരികിലായി തൂവെള്ള വസ്ത്രം ധരിച്ച തേജസ്സുറ്റ മുഖവുമായൊരാൾ...ആ കണ്ണുകളിലെ പ്രകാശമാകാം ഒരു പക്ഷേ എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയതെന്ന് എനിക്ക് തോന്നി.... "നിങ്ങളാരാ ഡോക്ടർ ആണോ അതോ നേഴ്സോ" എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു ആദ്യമറുപടി...പിന്നെ പതുക്കെ എന്നോടായി പറഞ്ഞു ഞാൻ നിന്റെ മരണമാണ്... ഒരു നിമിഷം ഞാനൊന്ന് ഞെട്ടിയോ..അതെ ഞാൻ ഞെട്ടിപ്പോയി... മരണമോ ...മരണമെന്നാൽ കാലൻ എന്നല്ലേ എന്നെനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും ആ മുഖത്ത് നോക്കി വെറുപ്പോടെ കാലൻ എന്ന് വിളിക്കാൻ തോന്നിയില്ല.... പകരം "അങ്ങ് യമദേവനാണോ"എന്ന് ചോദിച്ചു.. അതേ എന്ന് ചിരിച്ചുകൊണ്ടുത്തരം തന്നപ്പോൾ എനിക്ക് മനസ്സിൽ സംശയം ഉടലെടുത്തു... "ഞാൻ കഥകളിൽ.കേട്ടിട്ടുള്ള യമദേവൻ പോത്തിന്റെ പുറത്ത് കയറുമായി വരുന്ന ഒരു രാക്ഷസ രൂപമാണ്...പക്ഷേ അങ്ങിപ്പോൾ ആ ഒരു രൂപമേ അല്ല. പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും അങ്ങ് .മരണമാണെന്ന്" അതിനുള്ള മറുപടിയും ആദ്യം ഒരു ചിരിയായിരുന്നു.. "നീ കഥകളിൽ കേട്ടുള്ള അറിവല്ലാ എന്നെക്കുറിച്ചുള്ളൂ...മരണത്തെ പേടിയുള്ളവർ എനിക്ക് തന്ന സങ്കല്പരൂപമാണതെന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ".... ശരിയാണ് മറ്റുള്ളവർ പറഞ്ഞറിയുന്നതല്ല ..സത്യം.. നമ്മൾ അനുഭവിച്ചറിയുന്നതാണെന്ന് എനിക്കപ്പോൾ മനസ്സിലായി... "ഞാൻ മരിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാ എനിക്കൊപ്പം അങ്ങിവിടെ ഇരിക്കുന്നത്" എന്നുള്ള എന്റെ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി എന്നെ ഞെട്ടിച്ചു.. "അതേ നീ മരിച്ചിട്ടില്ല..പക്ഷേ മൂന്ന് മണിക്കൂറിനുള്ളിൽ നീ മരിക്കും....അല്ല നീ മരിക്കുവല്ല നിന്നെ കൊന്നിരിക്കും അവർ".. "ആര് ആരാണെന്നെ കൊല്ലുന്നത് ഞാനതിന് എന്ത് തെറ്റ് ചെയ്തു ?"... എന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പുറത്തേക്ക് വിരൽ ചൂണ്ടി.... ഐസിയു വിന് വെളിയിലായി എന്നെ പരിശോധിച്ച ഡോക്ടർ എന്റെ ചേട്ടനോടായി പറയുന്നത് ഞാൻ കേട്ടു.... "നിങ്ങളുടെ വൈഫിന് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുവാണ്...സൗദിയിലെ ഡോക്ടേഴ്സ് നിങ്ങളിൽ നിന്നത് മറച്ചുവെച്ചതാണ് .. ഇനിയൊരിക്കലും പഴയ ഒരു അവസ്ഥയിലേക്ക് നിങ്ങടെ വൈഫ് തിരിച്ചു വരില്ല.. നിങ്ങൾക്ക് സമ്മതമാണെങ്കിൽ അവരുടെ അവയവങ്ങൾ ദാനം ചെയ്യാം."... ഇത് കേട്ട് നിന്ന എന്റെ അച്ഛനും അമ്മയും അനിയത്തിയുമൊക്കെ പൊട്ടിക്കരയുവാണ്... എന്റെ ജീവന് വേണ്ടി എന്റെ അമ്മ വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത നേർച്ചകളില്ല എന്നിട്ടും.... വിറയാർന്ന സ്വരത്തിൽ ചേട്ടൻ ഡോക്ടറോട് അവയവദാനത്തിന് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ നിന്ന് അരുതേ സമ്മതിക്കരുതേ ചേട്ടാ....ഞാൻ മരിച്ചിട്ടില്ല എനിക്കൊരു കുഴപ്പവുമില്ല എന്ന് ഞാൻ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു..... എന്റെ ശബ്ദം എന്നോടൊപ്പമുള്ള മരണമല്ലാതെ വേറാരും കേട്ടില്ല... "നീ പറയൂന്നത് അവരാരും കേൾക്കില്ല കുട്ടീ... സത്യത്തിൽ നീ ജീവിതത്തിലേക്ക് തിരിച്ചു വരും നിന്റെ തലച്ചോറിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല നിനക്ക് ഇവർ നല്ല ചികിത്സ തന്നാൽ പത്ത് ദിവസത്തിനുള്ളിൽ നീ പഴയതുപോലെ തന്നെ ആകും ...പക്ഷേ ആ ഡോക്ടർ അത് ചെയ്യില്ല അവരുടേതാണ് ഈ ഹോസ്പിറ്റൽ...ഇതിന്റെ മറവിൽ അവർ ഇവിടെ വൻ അവയവ കച്ചവടം നടത്തുന്നുണ്ട്.അതിലൊരു ഇരയാണ് നീയും ഇതൊന്നുമറിയാത്ത പാവം നിന്റെ വീട്ടുകാരെ പറഞ്ഞു പറ്റിക്കുകയാണിവർ... നിന്റെ ഓരോ അവയവങ്ങൾക്കായി അവർ ലക്ഷങ്ങൾ വിലയീടാക്കി കഴിഞ്ഞു.." ."നിങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവം തന്നല്ലേ ..എന്നെ മരണത്തിലേക്ക് കൊണ്ടു പോകാതിരുന്നൂടേ" ",പറ്റില്ല കുട്ടീ ഈശ്വരൻ നിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് നല്ലവരായ ഡോക്ടേഴ്സിന്റെ രൂപത്തിൽ സൗദിയിൽ നിന്നും ...നിന്നെ നാട്ടിൽ പ്രിയപ്പെട്ടവരുടെ അടുക്കൽ കൊണ്ടുപോയി ചികിത്സിക്കാൻ പറഞ്ഞയച്ചത് ..പക്ഷേ ഇവിടുത്തെ മനുഷ്യജന്മം പൂണ്ട ദുഷ്ടനായ ഈ ഡോക്ടറുടെ മുന്നിൽ ഈശ്വരൻ പോലും നിസ്സഹായനായി മാറി പോയി"..... അദ്ദേഹം പറഞ്ഞുതീർന്നതും ആ ഡോക്ടർ എന്റടുത്ത് എത്തി കഴിഞ്ഞിരുന്നു.പിന്നെയെല്ലാം പെട്ടെന്നായിരുന്നു ....ഓപ്പറേഷനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞു.....എന്റെ ശരീരത്തിൽ കത്തി കയറ്റിയപ്പോൾ ഞാൻ അലറികരഞ്ഞു "എന്നെ കൊല്ലരുതേ...എനിക്ക് എന്റെ പൊന്നുമോനെ സ്നേഹിച്ച് കൊതിതീർന്നില്ല അവനെ കൺനിറയെ കണ്ട് അവനെ സ്നേഹിച്ച് എനിക്കവനോടൊപ്പം ജീവിക്കണം....എന്റെ ചേട്ടനേയും അച്ഛനേയും അമ്മയേയും അനിയത്തിയേയും ഒന്നും വിട്ട് പിരിഞ്ഞ് പോകാൻ വയ്യ എനിക്ക്....എന്നെ കൊല്ലല്ലേ ഡോക്ടറേ." പക്ഷേ അവരെന്റെ കരച്ചിൽ കേട്ടില്ല കിട്ടാൻ പോകുന്ന പണത്തിനോടുള്ള ആർത്തിയാരുന്നു ആ മുഖം നിറയെ.. എന്റെ കരച്ചിൽ.കണ്ട് നിസ്സഹായനായി നിൽക്കുന്ന എന്റെ മരണത്തെ ഞാൻ കണ്ടു.. ആ കണ്ണുകളിലെ സങ്കടം ഞാൻ കണ്ടറിഞ്ഞു... ***************** ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു ...എന്റെ മരണത്തിന്റെ കൈപിടിച്ച് ഞാൻ പുറത്തേക്കിറങ്ങിയപ്പോ ഞാൻ കണ്ടു എന്റെ ജീവനറ്റ ശരീരത്തിൽ നോക്കി തളർന്ന് വീഴുന്ന എന്റെ പ്രിയപ്പെട്ടവരെ....ഒന്നുമറിയാതെ തളർന്നുറങ്ങുന്ന എന്റെ പൊന്നുമോനെ..... എന്റെ സങ്കടം കണ്ടാവാം എന്റെ മരണം വേഗം എന്നെയും കൊണ്ട് മരണമെന്ന നിത്യമായ സത്യത്തിലേക്ക് യാത്രയായി..... അവയവദാനം എന്ന മഹത്തായ പ്രവ്യത്തിക്ക് പിന്നിൽ പണത്തിന് വേണ്ടി ചിലർ ... ചിലർ മാത്രം ... നിസ്സഹായരായ രോഗികളുടെ ജീവൻ ഇത്തരത്തിൽ ഇല്ലാതാക്കുന്നു എന്നുള്ള ഒരു വാർത്ത കണ്ടതിൽ നിന്നും ആണ് ഞാനിതിവിടെ എഴുതാൻ കാരണം: (കടപ്പാട്)Dr KAMLESH
Saturday, 9 December 2017
ഇന്ദിരാ ഗാന്ധിക്ക് ശേഷും ഏറ്റവും കൂടുതൽ ജന മനസ് കീഴടക്കിയ ധീര വനിത സോണിയാജി.... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം കൈവെള്ളയിൽ വെച്ചുനീട്ടിയിട്ടും സ്വീകരിക്കാതെ .ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഭാരതത്തിന്റെ മുന്നിൽ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ സൂര്യ കിരണം പോലെ പ്രകാശം പകർന്ന് നൽകിയ നേതൃത്വ ശക്തിയാണ് സോണിയാജിയുടേത്. ഇത്രയും കാലം കോൺഗ്രസ് പ്രസ്ഥാനത്തെ തളരാതെ പതറാതെ മുന്നോട്ട്നയിച്ച പ്രിയ സോണിയാജിയുടെ എഴുപത്തിയൊന്നാമത് പിറന്നാൾ... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ....
Friday, 8 December 2017
" അവസാനത്തെ അത്താഴം " ഒരു കോഴി പറഞ്ഞ കഥ ഇരുട്ട് കനംവെച്ച് തുടങ്ങിയപ്പോൾ അമ്മ മക്കളെ അടുത്തേക്ക് വിളിച്ചു, ആറുപേരും നിറഞ്ഞ കണ്ണുകളുമായി ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു, :മക്കളെ, ഇന്ന് നമ്മൾ ഒന്നിച്ചുള്ള അവസാന രാത്രിയാണ്, നാളെ ഞാൻ നിങ്ങളെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാവും, അനിവാര്യമായ മടക്കയാത്ര, നിങ്ങൾ സങ്കടപെടരുത് അവിടെ എന്നെയും കാത്ത് നിങ്ങളുടെ അഛനുണ്ടാവും, ഒരമ്മ എന്ന നിലയിൽ എനെറ് ജീവിതം വിജയമോ പരാജയമോ എന്നെനിക്കറിയില്ല, പക്ഷെ ഒന്നറിയാം ഒരു കോഴി എന്ന നിലയിൽ നമുക്ക് അന്നം തന്നവർക്ക് അന്നമാവേണ്ട കടമഎനിക്കുണ്ട് , അത് തന്നെയാണ് നമ്മുടെ ജീവിതവും, അമ്മയുടെ വാക്കുകളെ നിർവ്വികാരമായ് കേട്ടുകൊണ്ടിരുന്നു മക്കൾക്ക് നേരേ നോക്കി അമ്മ തുടർന്നു, നിങ്ങൾ സ്വന്തമായ് കൊത്തി തിന്നാൻ പാകത്തിൽ വളർന്നിരിക്കുന്നു, മുട്ട വിരിഞ്ഞ നാൾ മുതൽ നിങ്ങളെ കാക്കക്കും കുവ്വക്കും കൊടുക്കാതെ ഞാൻ പോറ്റി വളർത്തി, ഇന്ന് നിങ്ങൾ സ്വന്തമായി ചിക്കി തിന്നാൻ തുടങ്ങി, ഇനി നിങ്ങൾക്ക് സ്നേഹിക്കാൻ അല്ലാതെ ജീവിക്കാൻ ഒരു അമ്മയുടെ ആവശ്യമില്ല, എന്റെ ചിറകിന്റെ ചൂടും തണലും ഇന്നു രാത്രിയോടെ തീരുകയായി, നിങ്ങൾ പരസ്പരം പിണങ്ങരുത്, തല്ല് കൂടരുത്, കാരണം നിങ്ങൾക്ക് ഇനി നിങ്ങളെ ഉള്ളൂ ഞാ .... ബാക്കി പറയാൻ ആ കോഴിക്ക് കഴിഞ്ഞില്ല .... നിശബ്ദതയുടെ നിമിഷങ്ങൾ - കൂടിന്റെ വാതിലിനോട് ചേർത്തടിച്ച കമ്പി വലയുടെ ഇടയിലൂടെപുറത്തെ ഇരുട്ടിനെ നോക്കി കോഴി ഇരുന്നു, ചുറ്റിലും മക്കളും :... .....നാളെ?, .....എന്റെ മക്കൾ ? ചിന്തകൾ കണ്ണുകളിലൂടെ നീർച്ചാലുകളായി ഒഴുകി തുടങ്ങി, ''.. നീണ്ട മൗനത്തെ അവസാനിപ്പിച്ച് കൊണ്ട് മഴ തുള്ളി തുള്ളിയായ് പെയ്തു തുടങ്ങി, "..മഴ ശക്തമായി, വൈകാതെ തണുപ്പും തുടങ്ങി, കുഞ്ഞുങ്ങൾ അമ്മയുടെ ചിറകിനടിയിൽ അഭയം തേടി, ''''.. ഈ ചൂട് ഇനി എത്രനേരം !! കോഴിയുടെ മുമ്പിൽ തന്റെ ഇന്നലെകൾ തെളിഞ്ഞു വന്നു, ബാല്യം, കൗമാരം,യൗവ്വനം അങ്ങനെയങ്ങനെയീനിമിഷം വരേ, .. നാളെ? മഴ തോരാൻ തുടങ്ങി, തന്റെ കണ്ണീരിൽ അലിഞ്ഞലിഞ്ഞ് മഴ വെറും ഒരാർത്ത നാദമായ് മാറുന്നതായി കോഴിക്ക് തോന്നി, പ്രഭാതത്തിന്റെ വരവറിയിച്ച് കൊണ്ട് അടുത്ത വീട്ടിലെ കൂടുകളിൽ നിന്നും കൂവലുകൾ തുടങ്ങി,, തന്റെ കൂട്ടിൽ മാത്രം ........ അധികം വൈകിയില്ല രണ്ട് കൈകൾ കൂടിന്റെ വാതിലിനിടയിലൂടെ വന്ന് കോഴിയെ പൊക്കിയെടുത്തു, കുതറിയോടാനോ, രക്ഷപെടാനോ അവൾ ശ്രമിച്ചില്ല, എങ്കിലും ചിറകിനടിയിലെ കുഞ്ഞുങ്ങളെ നോക്കി അവൾ ഒരു വട്ടം കരഞ്ഞു, കൂട്ടിലെ കൂട്ട കരച്ചിലുകൾ നിലാക്കാതെ തുടർന്നു, പിന്നെ കുറേ നേരത്തേക്ക് മക്കൾ അമ്മയുടെ ശബ്ദം കേട്ടില്ല, അല്ല ആ കോഴി കരഞ്ഞില്ല, അൽപം കഴിഞ്ഞ് കഴുത്തിലേക്കാണ്ടിറങ്ങുന്ന കത്തിക്ക് മുമ്പിൽ ആ കോഴിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, രക്തം വാർന്നൊഴുകുമ്പഴുംകണ്ണിലേക്ക് ഈ ലോകത്തിന്റെ അവസാന കാഴചകൾ മങ്ങി അലിയുന്നവരേയും കൂട്ടിലേക്ക് നോക്കി അവൾ കരഞ്ഞുകൊണ്ടിരുന്നു, ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട് പോകുന്ന നിമിഷം, ഒരു പിടച്ചിൽ കൂടി പിടഞ്ഞ് കോഴി ലോകത്തോട് യാത്രയായി....... അന്ന് കൂടുവിട്ട് ആരും പുറത്ത് പോയില്ല, അമ്മയുടെ ചൂടും മണവും തങ്ങിനിൽകുന്ന കൂട്ടിൽ തേങ്ങലോടെ അവർ ഇരുന്നു, വേർപാടെന്ന ഞെരിപ്പോടിന് മുമ്പിൽ വിശപ്പിന്റെ വിളികൾ അലിഞ്ഞില്ലാതായി, സൂര്യൻ അതിന്റെ താണ്ഡവം കഴിഞ്ഞ് അറബിക്കടലിന്റെ ഓരത്തേക്ക് യാത്ര തുടങ്ങി, വീട്ടിലെ വിരുന്നും ബഹളവും അടങ്ങി, കോഴി ഇറച്ചി കഴിച്ചവർ പല്ലിന്റെ ഇടയിൽ നിന്ന് കുത്തിയെടുത്ത ഇറച്ചി കഷ്ണം വെച്ച് കോഴിയുടെ വയസ്സളന്നു കൊണ്ട് പിടയിറങ്ങി തുടങ്ങി, അദികം വൈകാതെ കൂടിന്റെ പുറത്ത് നിന്ന് ഒരു കൈ ഉള്ളിലേക്ക് വന്നു, അതിൽ ഒരു പ്ലേറ്റും അതിൽ എച്ചിൽ അടങ്ങിയ ഒരു പിടി ചോറും, പെറ്റമ്മയുടെ കത്തിക്കരിഞ്ഞ എല്ലും മാംസംവും ചേർത്ത ഭക്ഷണം; മാതൃസ്നേഹത്തിന് മുമ്പിൽ വിശപ്പ് വീണ്ടും നോക്കുകുത്തിയായി, കൂട്ടിന്റെ ഒരു കോണിലേക്ക് നിറഞ്ഞ മിഴികളുമായി അവർ ചേർന്ന് നിന്നു, ആപ്പഴേക്കും ഇരുട്ട് വീണ്ടും കനം വെച്ചു തുടങ്ങി ......... മഴ വീണ്ടും പെയ്യാൻ തുടങ്ങി .......
Monday, 4 December 2017
രണ്ടു ദിവസം മുമ്പ് വെഞ്ഞാറമൂട്ടില്‍ നിന്ന് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് വന്ന സര്‍ക്കാര്‍ ആംബുലന്‍സ് കിളിമാനൂര്‍ എസ് ഐ ബൈജു തടയാന്‍ ശ്രമിക്കവേ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ മനപൂര്‍വ്വം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു.. അതീവ ഗുരുതരാവസ്ഥയില്‍ കിംസ്ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നയപരമായി തീര്‍പ്പു കല്പ്പിച്ചിട്ടുളള നീതിമാനായ പോലീസ് ഓഫീസർ. നെടുമങ്ങാട് , വിതുര , സ്ററേഷനുകളില്‍ ഉണ്ടായിരിക്കെ എനിക്ക് അടുത്തറിയാൻ കഴിഞ്ഞ തികഞ്ഞ മനുഷ്യ സ്നേഹി... അദ്ദേഹത്തിന്റെ ആയുസ്സ് - ആരോഗ്യത്തിനായ് പ്രാര്‍ത്ഥനയോടെ.....
Friday, 1 December 2017
Subscribe to:
Posts (Atom)